കോടതിയിൽ ബോബ് സ്ഫോടനം: മൂന്ന് അഭിഭാഷകർക്ക് പരിക്ക്

കോടതിയിൽ ബോംബ് സ്ഫോടനം നടന്നതിനെ തുടർന്ന് മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു സംഭവം നടന്നത് ഉത്തർപ്രദേശിലെ ലക്‌നൗവിലെ കോടതിയിലാണ്. ഹസ്‌റത്ത്ഗഞ്ച കലക്ടറേറ്റിനു സമീപത്തുള്ള മജിസ്‌ട്രേറ്റ് ഓഫീസിനു അടുത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

അഭിഭാഷകർ തമ്മിൽ ഉള്ള വാക്കേറ്റം അക്രമത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പറയുന്നു. സഞ്ജീവ് ലോധിയെന്ന് അഭിഭാഷകന് നേരെയാണ് ബോംബാക്രമണം നടത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. സ്ഥലം പോലീസും ബോംബ് സ്‌കാഡും പരിശോധിക്കുകയാണ്. പരിശോധനയിൽ സ്ഥലത്തുനിന്നും പൊട്ടിക്കാത്ത ബോംബുകളും കണ്ടെടുത്തു.