യുപി മുഖ്യമന്ത്രിയ്ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യത

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകികൊണ്ട് ഉത്തർപ്രദേശ് പോലീസ്. ഗോരഖ്പൂർ ക്ഷേത്ര സന്ദർശനത്തിനായി എത്തിയ യോഗിക്ക് നേരെ മാധ്യമ പ്രവർത്തകരെന്നു ചമഞ്ഞുകൊണ്ടു ആക്രമണം അഴിച്ചു വിടാൻ സാധ്യത ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതായി യു പി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് ഉള്ള വിവരം സുരക്ഷാ ഏജൻസിക്ക് ലഭിച്ചു. ഇതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷ കൂട്ടിയിരിക്കുകയാണ്.

യോഗി പങ്കെടുക്കുന്ന പരിപാടികളിൽ വാർത്ത റിപ്പോർട്ട്‌ ചെയ്യാനെത്തുന്ന മാധ്യമങ്ങൾക്ക് പ്രത്യേകതരം ഐ ഡി കാർഡുകളും നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് പോലീസ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കലാപവും ആക്രമണങ്ങളും നടന്ന സംസ്ഥാനം കൂടിയാണ് ഉത്തർപ്രദേശ്. അക്രമികൾക്കെതിരെ ശക്തമായ നടപടികൾ യു പി സർക്കാർ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒരു വിഭാഗത്തെ ഭീതിയിലാക്കുകയും യോഗയ്ക്ക് നേരെ ആക്രമണങ്ങൾ നടത്താനും സാധ്യതകൾ വളരെ അധികം കൂടുതലാണ്. പോലീസ് കനത്ത മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്

അഭിപ്രായം രേഖപ്പെടുത്തു