സിപിഎം ഉള്ളടത്തോളം കാലം രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സീതാറാം യെച്ചുരി

ഡൽഹി: രാജ്യത്തു സിപിഎം ഉള്ളിടത്തോളം കാലം ഒരു സംസ്ഥാനത്തും കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇത് സംബന്ധിച്ചു ഒറീസ മുഖ്യമന്ത്രിയോടും യെച്ചൂരി പൗരത്വ നിയമം സംസ്ഥാനത്ത് നടപ്പാക്കല്ലെന്നു അഭ്യർഥിച്ചു. എൻ ആർ സി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ നിയമം നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ബംഗാളിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി മമതാ ബാനർജിയും നേരെത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രം നടപ്പാക്കുമെന്നു തന്നെ ഉറച്ചു നിൽക്കുകയാണ്. പൗരത്വ നിയമം വരുന്നത് കൊണ്ടു രാജ്യത്തെ ഒരാളുടെയും പൗരത്വം നഷ്ടപ്പെടുകയില്ലെന്നും, പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും നേരെത്തെ പ്രധാനമന്ത്രി ആരോപിച്ചിരുന്നു.