അബുദാബിയിൽ ഉയരുന്ന ഹൈന്ദവ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ കേട്ടാൽ ഞെട്ടും

അബുദാബിയിൽ 11 ഏക്കർ സ്ഥലത്ത് ഉയരുന്ന ക്ഷേത്രത്തിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്. യു എ ഇ സർക്കാരിന്റെ സഹായത്തോടെ അബുദാബിയിൽ പണികഴിപ്പിക്കുന്ന ഈ ക്ഷേത്രം തികച്ചും ഭാരതീയ രീതിയിലാണ് നിർമ്മിക്കുന്നത്. ഈ ക്ഷേത്രം അവിടെ ഉയരുന്നതിനു പിന്നിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാരങ്ങളുടെ സ്വാധീനം വളരെ വലുതാണ്. നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്ശനത്തോടെയാണ് യു എ ഇ ഭരണാധികാരികൾ ക്ഷേത്രത്തിനായി ഉള്ള സ്ഥലം അനുവദിക്കുന്നത്.

ഭാരതീയ ശൈലിയിലുള്ള ഈ ക്ഷേത്രത്തിന്റെ കോൺക്രീറ്റ് പണികൾ ഇന്നലെയാണ് ആരംഭിച്ചത്. 3000 ക്യുബിക്ക് മീറ്റർ കോൺക്രീറ്റാണ് ഇതിനായി ഉപയോഗിച്ചത്. ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിലേ ഏറ്റവും വലിയ പ്രത്യേകതയെന്ന് പറഞ്ഞാൽ നിർമ്മാണത്തിനായി എവിടെയും ഇരുമ്പോ സ്റ്റീലോ ഉപയോഗിക്കുന്നില്ല. ഭാരതത്തിന്റെ പരമ്പരാഗത രീതിയിലാണ് വാസ്തുവിദ്യ പിന്തുടരുന്നത്. ഇത്തരത്തിലുള്ള സംവിധാനത്തോട് കൂടിയ ക്ഷേത്രം ആദ്യമായാണ് ഇവിടെ ഉയരുന്നത്. നിർമ്മാണത്തിനായി 3000 ത്തോളം ശിൽപികൾ ചേർന്നു കൊത്തിയെടുത്ത 12350 ടൺ പിങ്ക് മാര്ബിൾ, 5000 ടൺ ഇറ്റാലിയൻ മാര്ബിളും ക്ഷേത്ര നിർമ്മിതിക്കായി ഉപയോഗിക്കുന്നുണ്ട്.

യു എ ഇയിലെ ഏഴ് എമിരേറ്റ്സ്കളുടെ സൂചകമായി 7 ഓളം പടുകൂറ്റൻ ഗോപുരങ്ങളും ഈ ക്ഷേത്രത്തിന്റെ ഭാഗമാകും. ക്ഷേത്രത്തിന്റെ ചുറ്റളവ് 55000 സ്‌ക്വയർ ഫീറ്റ് ആയിരിക്കും. 2022 ഓടുകൂടി പൂർത്തിയാകുന്ന ഈ ക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠകൾ ശിവൻ, ശ്രീകൃഷ്ണൻ, അയ്യപ്പൻ തുടങ്ങിയവ ആയിരിക്കും. ഈ ക്ഷേത്രത്തിൽ എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും പ്രവേശനാനുമതി ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ക്ഷേത്രത്തിൽ സാംസ്‌കാരിക കായിക കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, പൂന്തോട്ടം, ലൈബ്രറി തുടങ്ങിയവയും ഉണ്ടാകും.

അഭിപ്രായം രേഖപ്പെടുത്തു