യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാഗ്വത്വത്തിന് പൂർണ്ണ പിന്തുണനൽകി പോർച്ചുഗീസ്

യു എൻ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരഅംഗ്വത്തിനു പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പോർച്ചുഗൽ. ഇക്കാര്യം പോർച്ചുഗീസ് പ്രസിഡന്റ് മാർസൊലോ റിബലോ ഡിസൂസയാണ് അറിയിച്ചത്. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ പോർച്ചുഗീസ് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള സാമ്പത്തിക സാങ്കേതിക സാംസ്‌കാരിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്ന കാര്യത്തിലും ധാരണയായതായി ഡിസൂസ വ്യക്തമാക്കി. കൂടാതെ 2020 ൽ ജൂൺ രണ്ടു മുതൽ ആറു വരെ നടക്കുന്ന യു എൻ സമുദ്ര സമ്മേളനത്തിൽ ഇന്ത്യ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു