ന്യുഡൽഹി : ശബരിമലയിൽ സ്ത്രീകളെ വിലക്കുന്നത് ലിംഗ വിവേചനമല്ലെന്ന് സുപ്രീം കോടതിയിൽ നിലപാട് അറിയിക്കാൻ കേന്ദ്രം. ശബരിമലയിലെ പോലെ സമാനമായ ആചാരങ്ങൾ ഇന്ത്യയിൽ പല സ്ഥലത്തും നിലവിൽ ഉണ്ടെന്ന് കേന്ദ്രം.
ആറ്റുകാൽ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും രാജസ്ഥാനിലെ ഒരു ക്ഷേത്രത്തിലും ഇത്തരം വ്യത്യസ്തമായ ആചാരം നിലനില്കുന്നുണ്ടെന്ന്. കേന്ദ്രം സുപ്രീം കോടതിയെ അറിയിക്കുമെന്നാണ് വിവരം. ആറ്റുകാലിൽ പ്രത്യേക ദിവസങ്ങളിൽ പുരുഷന്മാരെ കയറാറില്ല അത് ലിംഗ വിവേചനമല്ലെന്നും ക്ഷേത്ര ആചാരങ്ങളുടെ ഭാഗമാണെന്നും കേന്ദ്ര സർക്കാർ കോടതിയെ ധരിപ്പിക്കും. ഹിന്ദുമതത്തിൽ മാത്രമല്ല മറ്റു മതങ്ങളിലും ഇത്തരം ആചാരം നിലവിലുണ്ട്.
അഭിപ്രായം രേഖപ്പെടുത്തു