ഷഹീൻബാഗിൽ സമരത്തിന്റെ പേരിൽ റോഡ് ഉപരോധിക്കുന്നത് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി

ഡൽഹി: പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിന്റെ പേരിൽ ഷാഹീൻബാഗിൽ റോഡ് ഉപരോധിക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. ജനാധിപത്യ പരമായി സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ റോഡുകൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള നടപടികൾ ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാർ സ്ത്രീകളെയും കുട്ടികളെയും ഉപരോധത്തിൽ മറയാക്കുന്നുമുണ്ട്. ഇക്കാര്യം ഡൽഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ പ്രതികരണം.

ഇത്തരത്തിൽ നാളെ സമൂഹത്തിൽ സമരത്തിന്റെ പേരിൽ മറ്റ് പലയിടങ്ങളിലും സമരം അരങ്ങേറും, അപ്പോൾ അതിൽ പൊതുസമൂഹം ദുരിതപ്പെടുമെന്നും, അതുകൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യരുതെന്നും കോടതി പറഞ്ഞു. പ്രധിഷേധിക്കേണ്ടവർക്ക് രാംലീല മൈതാൻ, ലാൽകില എന്നിവിടങ്ങളിൽ സമരം ചെയ്യാമെന്നും അതുമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും കോടതി ചൂണ്ടികാണിച്ചു. പ്രതിഷേധിക്കാനുള്ള അവകാശമെല്ലാവർക്കുമുണ്ട്. എന്നാൽ അത് ജനാധിപത്യപരമായി വേണം. അതിനായി അതിരുകളും അതിർത്തികളുമുണ്ട്. അവിടെ പ്രധിഷേധം നടത്തം. അല്ലാതെ പ്രധിഷേധത്തിനായി റോഡുകൾ തിരഞ്ഞെടുക്കുകയല്ല വേണ്ടതെന്നും ജസ്റ്റിസ്റ്റ് സഞ്ജയ്‌ കൗൾ വ്യക്തമാക്കി.

പ്രധിഷേധക്കാരുമായി ചർച്ച നടത്തുന്നതിനായി മുതിർന്ന അഭിഭാഷകരായ സാധന രാമചന്ദ്രൻ, സഞ്ജയ്‌ ഗൗഡ എന്നിവരെ സുപ്രീംകോടതി ചുമതലപ്പെടുത്തുകയും ചെയ്തു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇവർ പ്രധിഷേധക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.