ട്രംപ് വരുന്നത് കൊണ്ട് ചേരികൾക്ക് ചുറ്റും മതിൽ പണിയുന്നു വ്യാജ വാർത്തയിലെ സത്യം ഇതാണ്

അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ട്രംപ് മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തുന്ന വഴിയിലുള്ള ചേരി പ്രദേശങ്ങൾ മതിൽ പണിത് മറയ്ക്കുകയാണെന്ന് വ്യാജ വാർത്ത. അമേരിക്കൻ പ്രസിഡന്റ് ചേരികൾ കാണാതെ ഇരിക്കാൻ വേണ്ടിയാണ് മതിലുകൾ പണിയുന്നത് എന്നാണ് വ്യാജ വാർത്ത പ്രചരിക്കുന്നത്.

എന്നാൽ മതിൽ കെട്ടാനുള്ള തീരുമാനം എടുത്തതും പദ്ധതി പാസാക്കിയതും 2019 ലായിരുന്നു. ചേരിക്ക് സമീപമുള്ള വലിയ ഓട ചേരിയിൽ താമസിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് മതില് പണിയാൻ സർക്കാർ തീരുമാനിക്കുന്നത്. കുട്ടികളടക്കമുള്ളവരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഓടയിൽ നിന്ന് സംരക്ഷണം നൽകാൻ വേണ്ടിയാണ് ഓടയുടെ സൈഡിലായി മതില് പണിയുന്നത്. മഴ പെയ്താൽ വെള്ളം ഓടയിൽ നിന്ന് താമസ സ്ഥലത്തേക്ക് ഒഴുകുന്നതും താമസ യോഗ്യമല്ലാതാകുന്നതും നിത്യ സംഭവമായിരുന്നു ഇതിനെ നേരിടാൻ വേണ്ടിയാണ് ഈ മതിൽ. ഇതിനെയാണ് അമേരിക്കൻ പ്രസിഡന്റ് വരുന്നതിനാൽ ചേരി മതിൽ കെട്ടി മറയ്ക്കുന്നു എന്ന് പ്രചരിപ്പിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു