രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി മുൻ ജഡ്ജിമാരും ഐ.പി.എസ്. ഉദ്യോഗസ്ഥരും

ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനു പിന്തുണയേകിക്കൊണ്ട് മുൻ ജഡ്ജിമാരും ഐ പി എസ് ഉദ്യോഗസ്ഥരും രാഷ്‌ട്രപതിയ്ക്ക് കത്തെഴുതി. സി എ എയ്ക്കും എൻ ആർ സിയ്ക്കുമെതിരെയുള്ള പ്രക്ഷോപങ്ങളും പ്രചാരണങ്ങളും തെറ്റാണെന്നും നിയമം നടപ്പാക്കണമെന്നും കത്തിൽ പറയുന്നു. ജഡ്ജിമാരും ഐ പി എസ് ഉദ്യോഗസ്ഥരുമടങ്ങുന്ന 154 പേരാണ് ഇത് സംബന്ധിച്ച് രാഷ്‌ട്രപതിയ്ക്ക് കത്തയച്ചത്.

24 ഐ പി എസ് ഉദ്യോഗസ്ഥർ (വിരമിച്ചവർ), 11 മുൻ ജഡ്ജിമാർ, 16 റിട്ട ഐ പി എസ് ഉദ്യോഗസ്ഥർ, 11 മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥർ, 18 സൈനിക ഉദ്യോഗസ്ഥർ (വിരമിച്ചവർ) എന്നിവർ അടങ്ങുന്ന സംഘമാണ് കത്തെഴുതിയത്. സി എ എയും എൻ ആർ സിയും നടപ്പിലാക്കാൻ വേണ്ടുന്ന എല്ലാവിധ പിന്തുണയും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും നിയമത്തിനെതിരെ സമരം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.