മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാക്കാരനെ കാണാൻ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി

മകളുടെ വിവാഹത്തിന് ക്ഷണിച്ച റിക്ഷാക്കാരനെ കാണാൻ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. വിവാഹത്തിന് ക്ഷണിച്ചുകൊണ്ടു പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മംഗൾ കൈവാട്ട് കത്തയക്കുക ആയിരുന്നു. തന്റെ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമാണ് പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം കത്തയച്ചത്.

കഴിഞ്ഞ ദിവസം വരാണസിയിൽ എത്തിയ പ്രധാനമന്ത്രി റിക്ഷാകാരനെ കാണുകയായിരുന്നു. ശേഷം അദ്ദേഹം തന്റെ മകൾക്ക് ആശംസകൾ നേരുകയും കുടുംബത്തിന്റെ സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. കൂടാതെ സ്വച്ഛ് ഭാരത് അഭയാന്റെ ഭാഗമായി അദ്ദേഹം ഗംഗാ നദി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു