ശ്രീനിവാസ ഗൗഡയുടെ റെക്കോർഡ് തകർത്തെറിഞ്ഞു നിഷാന്ത് ഷെട്ടി

ബാംഗ്ലൂർ: കാളയോട്ട മത്സരത്തിലൂടെ ലോകത്തിലേ വേഗ താരമായ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് തകർത്തെറിഞ്ഞ ശ്രീനിവാസ ഗൗഡയുടെ റെക്കോർഡ് തകർത്തുകൊണ്ട് നിഷാന്ത് ഷെട്ടി. ശ്രീനിവാസ ഗൗഡയുടെ 100 മീറ്ററിൽ 9.55 സെക്കന്റ്‌ എന്നുളളത് നിഷാന്ത് ഷെട്ടി 9.51 സെക്കന്റ്‌ കൊണ്ട് ഓടി മറികടക്കുകയായിരുന്നു.

സൂര്യ ചന്ദ്ര ജോഡുകരെയിലെ കാളയോട്ട മത്സരത്തിലാണ് കര്ണ്ണാടകയിലെ ജോഗിബേട്ടുവിൽ നിന്നെത്തിയ നിഷാന്ത് ഈ ചരിത്രനേട്ടം കൈവരിച്ചത്. ഇതോടെ ഇരുവരും ലോകതാരമായ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡാണ് മറികടന്നത്. ശ്രീനിവാസ ഗൗഡയുടെ പ്രകടനം കണ്ടത്തോടെ കേന്ദ്ര സ്പോർട്സ് മന്ത്രി സായിയിൽ ട്രയലിനായി അദ്ദേഹത്തെ ക്ഷണിച്ചിരിന്നു. ആദ്യം മടിച്ചെങ്കിലും പിന്നീട് കമ്പള മത്സരങ്ങൾ പൂർത്തിയായ ശേഷം ട്രയലിനായി പോകാമെന്നു ഗൗഡ അറിയിക്കുകയും ചെയ്തു.