കാശ്മീരിൽ ഭീകരവാദികൾ തകർത്തെറിഞ്ഞ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ ഒരുങ്ങി മോദി സർക്കാർ

ഡൽഹി: കശ്മീർ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുകയും തീവ്രവാദികൾ കാശ്മീരിൽ തകർത്തെറിഞ്ഞ ക്ഷേത്രങ്ങൾ പുനർനിർമ്മിക്കുകയും ചെയ്യുമെന്ന് വ്യെക്തമാക്കി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പണ്ഡിറ്റുകളുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാശ്മീരി പണ്ഡിറ്റുകളായ കേണൽ താജ് ടിക്കോ, ഉത്പൽ കൗൾ, ഡോ സുരീന്ദർ കൗൾ, പാരേകിഷ്ത് കൗൾ, സഞ്ജയ്‌ ഗഞജു തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുകയും ഇക്കാര്യങ്ങൾ പറയുകയും ചെയ്തത്. കൂടാതെ കാശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ കേന്ദ്രസർക്കാരിന് പണ്ഡിറ്റുകൾ നന്ദി അറിയിക്കുകയും ചെയ്തു. കശ്മീർ പണ്ഡിറ്റുകൾ പലായനം ചെയ്യേണ്ടി വന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പണ്ഡിറ്റുകൾ ആവശ്യപ്പെട്ടു.

കശ്മീർ പണ്ഡിറ്റുകൾക്ക് തങ്ങളുടെ താഴ്വരയിലേക്ക് മടങ്ങിയെത്താൻ വേണ്ടുന്ന കാര്യങ്ങൾ മോദി സർക്കാർ ചെയ്യുമെന്നുള്ള ഉറപ്പിലാണ് അവർ. കൂടാതെ പണ്ഡിറ്റുകളുടെ വികസനത്തിനായി 10 ജില്ലകളിലായി 10 ഓളം ടൗൺ ഷിപ്പുകളും കൊണ്ടുവരാനുള്ള നടപടി ക്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അമിത് ഷാ പണ്ഡിറ്റുകളോട് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു