അജ്മൽ കസബ് ഭീകരാക്രമണം നടത്തിയത് കൈയിൽ ചുവന്ന ചരട്കെട്ടി കൊണ്ട്: ലക്ഷ്യം ആക്രമണത്തിന് പിന്നിൽ ഹൈന്ദവവാദികളെന്നു വരുത്തി തീർക്കാൻ

മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പിടിയിലായ അജ്മൽ കസബിന്റെ കൈയിൽ ചുവന്ന ചരട് കെട്ടിയിരുന്നത് ആക്രമണത്തിന് പിന്നിൽ ഹൈന്ദവവാദികളെന്നു വരുത്തിത്തീർക്കാൻ. ഇക്കാര്യം രാകേഷ് മരിയയുടെ ലെറ്റ്‌ മി സേ ഇറ്റ് നൗ എന്ന പുസ്തകത്തിൽ പറയുന്നു. ആക്രമണ കേസിലെ പ്രധാനിയായ അജ്മൽ കസബ് ബാംഗ്ലൂർ സ്വദേശിയായ സമീർ ദിനേശ് ചൗധരി എന്ന പേരിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും, ചാവേറായാണ് കസബ് ഇന്ത്യയിലേക്ക് എത്തിയതെന്നും രാകേഷ് മാരിയയുടെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കസബിനെ ഹിന്ദു തീവ്രവാദിയായി ചിത്രീകരിക്കാനുള്ള പാക് ഭീകര സംഘടനായ ലഷ്കർ ഇ തൊയ്ബയുടെ ശ്രമമായിരുന്നു ഇതിനു പിന്നിലെന്നും എന്നാൽ കസബിനെ കൈയ്യോടെ പിടികൂടിയതോടെ ആ ശ്രമം പാഴാകുകയും ചെയ്യുകയായിരുന്നു. കസബ് കൊല്ലപ്പെട്ടിരുന്നെങ്കിൽ ഹിന്ദു തീവ്രവാദിയായി ചിത്രീകരിക്കാനുള്ള പാകിസ്താന്റെ ശ്രമമാണ് പൊളിഞ്ഞത്.

മുംബൈ ഭീകരാക്രമണത്തിൽ കസബ് കൊല്ലപ്പെട്ടിരുന്നെങ്കിൽ ആക്രമണത്തിന് പിന്നിൽ ഹിന്ദു തീവ്രവാദികളാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നെന്നും, മാധ്യമങ്ങളിൽ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ഹിന്ദു തീവ്രവാദികൾ എന്ന തലക്കെട്ടോടെ വാർത്ത വരുമായിരുന്നെന്നും കസബിന്റെ ബാംഗളൂരിലെ കുടുംബത്തെക്കുറിച്ചും അയൽവാസികളെ കുറിച്ചും മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കേണ്ടി വന്നേനെമെന്നും രാകേഷ് മരിയയുടെ പുസ്തകത്തിൽ പറയുന്നു.