ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ മുംബൈയിൽ നടത്താനിരുന്ന റാലി തടഞ്ഞു

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുംബൈയിൽ റാലി നടത്താനിരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മുംബൈ പോലീസ് തടഞ്ഞു. മുംബൈയിലെ ആസാദ്‌ മൈതാനിയിൽ ഫെബ്രുവരി 21 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

പ്രശ്നസാധ്യതയും ക്രമസമാധാനവും കണക്കിലെടുത്താണ് പോലീസ് ഇത്തരം ഒരു നടപടി കൈക്കൊണ്ടത്. ഇതിനു മുൻപും പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുകയും പോലീസ് ആസാദിനെ അറസ്റ്റ്‌ ചെയ്യുകയും റിമാന്റിലിടുകയും ചെയ്തിട്ടുണ്ട്. ജനുവരി 16 നാണ് അദ്ദേഹം അദ്ദേഹം ജാമ്യത്തിലിറങ്ങിയത്.

പൗരത്വ നിയമത്തിനെതിരെ കേരളത്തിലും പ്രധിഷേധ പരിപാടികൾ പങ്കെടുക്കാൻ ചന്ദ്രശേഖർ ആസാദ്‌ നേരെത്തെ എത്തിയിട്ടുണ്ട്. പൗരത്വ നിയമം രാജ്യത്ത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും ശക്തമായ പ്രധിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം നേരെത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.