ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം സിപിഎം കേന്ദ്ര നേതൃത്വം

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള കോടതി ഉത്തരവിനൊപ്പമാണ് സിപിഎം എന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. 2018 ലെ വിധി വിശാല ബെഞ്ചിന് വീടേതിനോട് യോജിക്കുന്നില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി വ്യക്തമാക്കി. സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ രാഷ്ട്രീയ റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ലോക്സഭയിലെ കനത്ത തോൽവിക്ക് ശേഷം സംസ്ഥാന സിപിഎം നേതൃത്വം ശബരിമലയിൽ സ്ത്രീ പ്രവേശന വിഷയത്തിൽ പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. കോടതി വിധിയാണ് നടപ്പാക്കിയതെന്നും സിപിഎം നു അത്തരമൊരു നിലപാടില്ല എന്നും വ്യക്തമാക്കിയിരുന്നു എന്നാൽ ഇതിനെ പാടെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.