ചൈനയ്ക്ക് ഭയം ; അരുണാചൽ സന്ദർശിച്ച അമിത്ഷായെ വിമർശിച്ച് ചൈന

ന്യൂഡൽഹി : ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ചൈന രംഗത്ത്. അമിത് ഷാ അരുണാചൽ സന്ദർശിച്ചതോടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ വിശ്വാസത്തെ അട്ടിമറിച്ചിരിക്കുകയാണെന്ന് ചൈന കുറ്റപ്പെടുത്തി.

ബുധനാഴ്ച അമിത്ഷാ അരുണാചൽ സന്ദർശിക്കുകയും വിവിധ പദ്ധതികൾ ഉത്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ചൈന വിശ്വസിക്കുന്നില്ലെന്നും അമിത്ഷായുടെ സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി പ്രശ്‌നം രൂകഷമാക്കാൻ ഇടയുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.