ഹിന്ദു പെൺകുട്ടിയെ തട്ടികൊണ്ട് പോയി മതംമാറ്റി വിവാഹം നടത്തിയത് കോടതി അസാധുവാക്കി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോകുകയും വിവാഹം കഴിക്കുകയും ചെയ്തത് മാതാ പിതാക്കളുടെ പരാതിയെ തുടർന്ന് കോടതി വിവാഹബന്ധം റദ്ദുചെയ്തു. പാക്കിസ്ഥാനിലെ സിന്ധിൽ കഴിഞ്ഞ ജനുവരി 15 ന് 9 ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ മേഹക് കുമാരിയെ അലി റാസ സോളങ്കി എന്നയാൾ തട്ടികൊണ്ടു പോകുകയും വിവാഹം കഴിച്ച ശേഷം മതം മാറ്റി മേഹക് അലീസ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ മാതാ പിതാക്കൾ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് ചൂണ്ടികാട്ടി കോടതി വിവാഹം റദ്ധാക്കൻ ഉത്തരവിട്ടത്. തങ്ങളുടെ ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് കോടതിയിൽ ഇരുവരും വാദിച്ചിരുന്നു. എന്നാൽ പ്രായപൂർത്തി ആകാത്തതിന്റെ പേരിൽ വിവാഹം കോടതി റദ്ദാക്കുക ആയിരുന്നു.