ബിജെപിയെ നേരിടാൻ എല്ലാ മാസവും രാമായണ പാരായണവുമായി ഡൽഹി സർക്കാർ

ഡൽഹി: ഡൽഹിയിൽ അധികാരത്തിലെത്തിയ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്താൻ തീരുമാനിച്ചു. എം എൽ എയായ സൗരഫ് ഭരരാജാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്തുണയറിയിക്കുക ആയിരുന്നു.

ബിജെപി തീവ്രമായ ഹിന്ദുത്വ നിലപാടുകൊണ്ട് ഹൈന്ദവവരെ കൈയിലെടുക്കുകയാണെന്നും അതിനെതിരെ മൃദുവായ രീതിയിൽ ഹിന്ദുക്കളെ തങ്ങളുടെ വശത്തേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള നയമാണ് ആം ആദ്മി പാർട്ടി കാണിക്കുന്നതെന്നാന്ന് പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്തും വോട്ട് എണ്ണുന്ന ദിവസവുമെല്ലാം അരവിന്ദ് കെജ്‌രിവാളിന്റെ അതിയായ ഹൈന്ദവ ദൈവങ്ങളോടുള്ള സ്നേഹപ്രകടനവും കണ്ടതാണ്.

അതിന്റെ ഭാഗമായി ഇലക്ഷന് മുൻപും ശേഷവും ഹനുമാൻ ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം സന്ദർശനം നടത്തുകയും, നാമനിർദേശ പത്രിക സമർപ്പിക്കാൻ വാത്മീകി മന്ദിരത്തിൽ നിന്നും പുറപ്പെട്ടതുമെല്ലാം ഇതിന്റെ ഭാഗമാണെന്നാണ് പറയുന്നത്.

അഭിപ്രായം രേഖപ്പെടുത്തു