പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോപങ്ങൾ നടത്താൻ പോപ്പുലർ ഫ്രണ്ട് കോടികളൊഴുക്കിയെന്നു ചൂണ്ടികാട്ടി എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട്‌ നൽകി

ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോപങ്ങൾ സംഘടിപ്പിക്കാനായി പോപ്പുലർ ഫ്രണ്ട് കോടികൾ ഒഴുക്കിയെന്ന് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട്‌. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട്‌ സമർപ്പിച്ചു. ഓരോ സംസ്ഥാനത്തും നടന്ന പ്രക്ഷോഭ പരിപാടികളിൽ പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ടോയെന്ന് പരിശോധിച്ചു സർക്കാരിന് റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ രാജ്യമൊട്ടാകെ നടത്തുന്നതിനായി പോപ്പുലർ ഫ്രണ്ടിന്റെ ബാങ്ക് അകൗണ്ടിൽ 120 കോടി രൂപയോളം എത്തിയതായി ആരോപണങ്ങൾ ഉയർന്നിരുന്നു. ഉത്തർപ്രദേശ്, ഡൽഹി, കര്ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങലിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വ്യാപകമായി നുഴഞ്ഞു കയറുകയും അക്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു