പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് യുവതി

ബംഗളൂരു : പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് യുവതി. പൗരത്വ ഭേദഗതി ബില്ലിനെതിരെ ബംഗളുരു വിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സ്റ്റേജിലെത്തിയ യുവതി മൈക് മുഖാന്തരം പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചത്. എന്നാൽ യുവതിയിൽ നിന്നും മൈക് വാങ്ങിക്കാൻ ശ്രമിച്ചെങ്കിലും യുവതി അതിനെ എതിർത്ത് മുദ്രാവാക്യം വിളി തുടർന്ന്.

പിന്നീട് പോലീസ് എത്തിയാണ് യുവതിയെ സ്റ്റേജിൽ നിന്നും നീക്കം ചെയ്തത്. ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് പാകിസ്ഥാൻ മുദ്രാവാക്യം ഉയർന്നത്. ഉവൈസി സംസാരിച്ചതിന് ശേഷം സ്റ്റേജിൽ കയറിയ യുവതി പാൻകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുകയും. അതേറ്റു വിളിക്കാൻ കൂടി നിന്നവരോട് ആവിശ്യപ്പെടുകയുമായിരുന്നു.