ഒയോ റൂമിന്റെ മറവിൽ പെൺവാണിഭം ; രണ്ട് പേർ അറസ്റ്റിൽ യുവതികളെ രക്ഷപ്പെടുത്തി

ബംഗളുരു : ഒയോ സർവീസ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. ഒയോയുമായി ബന്ധമുള്ള കിങ്‌സ് സ്യൂട്ട് അപ്പാർട്ട്മെന്റിലാണ് പെൺവാണിഭം നടന്നിരുന്നതെന്ന് പോലീസ്. പോലീസ് സ്ഥലം റൈഡുചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയുകയും ചെയ്തു കൂടാതെ പെൺവാണിഭ സംഘത്തിന്റെ പിടിയിലായ യുവതികളെ രക്ഷപ്പെടുത്തിയതായും പോലീസ് പറയുന്നു.

ഓൺലൈൻ ബുക്കിങ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഒയോ സർവീസ്. പെൺവാണിഭ സംഘങ്ങൾ മുതലെടുക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. അതിനാൽ തന്നെ പോലീസ് ഒയോ ഉദ്യോഗ്‌സഥരുമായി ചർച്ച നടത്താനിരിക്കെയാണ് പെൺവാണിഭ സംഘം അറസ്റ്റിലാകുന്നത്. ഒയോ സർവീസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയായ പ്രവണതയല്ല അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഒയോ വ്യക്തമാക്കി