രാമക്ഷേത്രേ നിർമ്മാണത്തിനായി ബലിദാനികളായവരുടെ സ്മാരകം സരയൂ നദി തീരത്ത് ഉയരണമെന്നു ശിവസേന

മുംബൈ: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിനായി ജീവൻ പോലും ബലിനൽകിയ ധീരന്മാരുടെ സ്മാരകം സരയൂ നദിയുടെ തീരത്ത് ഉയരണമെന്നു ശിവസേന. ശിവസേനയുടെ മുഖപത്രത്തിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമർ ജവാൻ ജ്യോതിയിൽ ധീര ജവാന്മ്മാർക്ക് സ്മാരകം ഉയർന്നപോലെ രാമക്ഷേത്രത്തിനായി ബലിദാനികളായവരുടെ പേരിൽ സ്മാരകം ഉയരണമെന്നും എഡിറ്റോറിയലിൽ പറയുന്നുണ്ട്.

രാമക്ഷേത്രത്തിനായി പ്രയത്നിച്ച എല്ലാ ഹൈന്ദവ സംഘടനകളെയും സ്മരിക്കണമെന്നും പത്രത്തിൽ പറയുന്നുണ്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസിനൊപ്പം ചേർന്ന് ശിവസേന ഭരിക്കുമ്പോൾ ഹൈന്ദവ സ്നേഹത്തിന്റെ കാര്യത്തിൽ അവർക്ക് മാറ്റം വന്നിട്ടില്ലെന്ന് പത്രത്തിന്റെ എഡിറ്റോറിയൽ വ്യെക്തമാക്കുന്നു.