ഹരിദ്വാർ സന്ദർശനത്തിനെത്തിയ പാക് ഹൈന്ദവ യുവതികൾ പൗരത്വ നിയമത്തെ അനുകൂലിച്ചും മോദി സർക്കാരിനെ വാനോളം പുകഴ്ത്തിയും രംഗത്ത്

ഹരിദ്വാർ: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെ പുണ്യഭൂമിയായ ഹരിദ്വാർ സന്ദർശനത്തിനായി എത്തിയ യുവതികൾ മോദി സർക്കാരിനെ പുകഴ്ത്തിയും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും രംഗത്ത്. തങ്ങള്‍ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം ഒരു തീരുമാനത്തിനായി കാത്തിരിക്കുക ആയിരുന്നുവെന്നും അവർ വ്യെക്തമാക്കി. ദേശീയ മാധ്യമങ്ങൾ ഇവരെ കണ്ട് സംസാരിച്ചപ്പോളാണ് ഈ കാര്യങ്ങൾ അവർ പറഞ്ഞത്.

മോദി സർക്കാർ നടപ്പക്കിയത് ധീരമായ തീരുമാനമാണെന്ന് പാക്കിസ്ഥാനിലെ വ്യാപരിയായ തീക്കാം ദാസ് പറഞ്ഞു. പൗരത്വ നിയമം മൂലം രാജ്യത്തെ ഹിന്ദുക്കൾക്ക് മാത്രമല്ല മറ്റ് മതത്തിൽപെട്ട ന്യൂനപക്ഷങ്ങൾക്കും ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘത്തിലുള്ള ഭൂരിഭാഗം ആളുകളും ഈ അഭിപ്രായം തന്നെയാണ് മുന്നോട്ട് വെച്ചത്. പാക്കിസ്ഥാനിലെ ദുരിതം അനുഭവിക്കുന്ന ഹൈന്ദവ സമൂഹങ്ങൾക്കും ഇത് ഗുണം ചെയ്യുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അവർ പറഞ്ഞു.

പാക്കിസ്ഥാനിലെ ഭൂരിപക്ഷമായ മുസ്ലിം വിഭാഗം ഹിന്ദു പെൺകുട്ടികളെ തട്ടികൊണ്ട് പോയി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുവെന്നും, സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ചെയ്യുന്നതായുള്ള വാർത്തകൾ നിരവധിയാണ് പുറത്ത് വരുന്നത്. ഇത്തരം സാഹചര്യത്തിൽ പാക്കിസ്ഥാനിലെ ഹൈന്ദവ സമൂഹം വളരെയധികം പ്രതീക്ഷയോടാണ് പൗരത്വ നിയമത്തെ കാണുന്നത്.