പൗരത്വ നിയമത്തെ അനുകൂലിച്ചു ഒവൈസിയുടെ തട്ടകത്തിൽ അമിത് ഷായുടെ പടുകൂറ്റൻ റാലി

ഹൈദരാബാദ്: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടു മാർച്ച്‌ 15 ന് ഹൈദരാബാദിലെ എൽബി സ്റ്റേഡിയത്തിൽ അമിത് ഷായുടെ പടുകൂറ്റൻ റാലി സംഘടിപ്പിക്കുന്നു. പൗരത്വ നിയമത്തിനെതിരെ ശക്തമായ രീതിയിൽ പ്രതിഷേധം നടത്തിയ അസദുദീൻ ഒവൈസിയുടെ മണ്ഡലമാണിത്. പൗരത്വ നിയമത്തിനെതിരെ തെലുങ്കാനയിൽ പ്രമേയം പസ്സാക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോളാണ് ബിജെപിയുടെ ഇത്തരത്തിലുള്ള നീക്കം.

പ്രമേയത്തെ അനുകൂലിച്ചു കൊണ്ടു ഒവൈസിയും നേരെത്തെ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. തുടർന്ന് ഒവൈസി വെല്ലുവിളി ഏറ്റെടുത്തു രംഗത്തെത്തിയിരുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് മൂലം രാജ്യത്തെ ആരുടെയും പൗരത്വം നഷ്ടപ്പെടുകയില്ലെന്നു അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യെക്തമാക്കിയിരുന്നു. നിയമത്തിന്റെ പേരിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ വേണ്ടി പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.