“കാശ്മീരിനെ സ്വാതന്ത്രമാക്കൂ” പ്ലക്കാർഡ് ഉയർത്തിയ വിദ്യാർത്ഥിനിയെ അറസ്റ്റ്‌ ചെയ്തു

കാശ്മീരിനെ സ്വാതന്ത്രമാക്കൂ എന്ന് മുദ്രാവാക്യം എഴുതി പ്ലക്കാർഡ് ഉയർത്തിയ വിദ്യാർത്ഥിനിയെ അറസ്റ്റ്‌ ചെയ്തു. ബാംഗ്ലൂർ മല്ലേശ്വരം സ്വദേശിനിയായ ആർദ്ര നാരായണയെയാണ് (18) പോലീസ് അറസ്റ്റ്‌ ചെയ്തത്. നേരെത്തെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണ എന്ന ഒരു വിദ്യാർത്ഥിനീയും അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ആർദ്ര നാരായണനെയും പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച ഫ്രീഡം പാർക്കിൽ പൗരത്വ നിയമത്തിനെതിരെ നടത്തിയ പരിപാടിയിലാണ് അമൂല്യ പാക്കിസ്ഥാനെ പിന്തുണച്ചു കൊണ്ടുള്ള മുദ്രാവാക്യം മുഴക്കിയത്.

നിരവധി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ടൗൺ ഹാളിനു സമീപം പ്രധിഷേധ പ്രകടനം നടത്തിയിരുന്നു. പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും പ്ലക്കാർഡ് ഉയർത്തുകയും ചെയ്ത ആർദ്രയ്‌ക്കെതിരെ പോലീസ് ഐ പി സി 153എ, ബി എന്നി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പിടിയിലായ ആർദ്രയ്ക്കും അമൂല്യയ്ക്കും പരസ്പരം ബന്ധമുണ്ടോ എന്നുള്ള കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്.