പൗരത്വ ഭേദഗതിയെ ആരും ഭയപ്പെടേണ്ട ; നരേന്ദ്രമോദിയെ കണ്ട ശേഷം നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

ന്യുഡൽഹി : പൗരത്വ ഭേദഗതി നിയമത്തെ ഒരു തരത്തിലും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.

ഉദ്ധവ് താക്കറെയുടെ പ്രസ്താവന കോൺഗ്രസ്സിന് തലവേദനയായിരിക്കുകയാണ്. പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കരുതെന്ന് കോൺഗ്രസ്സ് പറയുമ്പോൾ സഖ്യകക്ഷിയായ ശിവസേന മറിച്ചൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് കോൺഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു