കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുൽ ഗാന്ധി?

ഡൽഹി: കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുൽ ഗാന്ധിയെ തിരഞ്ഞെടുക്കാൻ സാധ്യത. ഏപ്രിൽ നടക്കുന്ന കോൺഗ്രസ്‌ പാർട്ടിയുടെ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ തന്നെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെയ്ക്കുകയായിരുന്നു. തുടർന്ന് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയായിരുന്നു.

രാഹുൽ മത്സരിച്ച ഉത്തർപ്രദേശിലെ അമേഠിയിൽ തോക്കുകയും ചെയ്തിരുന്നു. ബിജെപി സ്മൃതി ഇറാനി രാഹുലിനെതിരെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. രാഹുൽ ഗാന്ധി വയനാട് ലോകസഭ മണ്ഡലത്തിൽ മാത്രമാണ് ജയിച്ചത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് രാഹുൽ ഗാന്ധി രാജിവെച്ചപ്പോൾ പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു