കാശ്മീരിൽ രണ്ട് ലഷ്‌കർ ഇ തോയിബ ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ശ്രീനഗർ : കാശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലക്ഷ്‌കർ ഇ തോയിബ ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ് നടന്നത്.

ഭീകരർ ആദ്യം സന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ഭീകരരുടെ കയ്യിൽ വൻ ആയുധ ശേഖരമുണ്ടായതായും അവ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.

അഭിപ്രായം രേഖപ്പെടുത്തു