സാമൂഹിക വിരുദ്ധർ സ്വാമി വിവേകാനന്ദന്റെ പ്രതിമ തകർത്തു

കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ചൈൽഡ് സ്കൂളിന് സമീപത്തായി ഉണ്ടായിരുന്ന പ്രതിമയാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. സംഭവം നടന്നിട്ട് രണ്ടു ദിവസത്തോളമായതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം നടത്തി വരികയാണ്. കൂടുതൽ തെളിവുകൾക്കായി സി സി ടി വി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്റെ പ്രതിമ നാലാമത്തെ തവണയാണ് തകർക്കാൻ ശ്രമിക്കുന്നതെന്ന് സ്ഥലവാസികൾ പോലീസിനോട് പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു