വീരപ്പന്റെ മകൾ വിദ്യാ റാണി ബിജെപിയിൽ ചേർന്നു

കൃഷ്ണഗിരി: കുപ്രസിദ്ധ കാട്ടുകൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകൾ വിദ്യാ റാണി ബിജെപിയിൽ ചേർന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നടന്ന ബിജെപിയുടെ പരിപാടിയിൽ വെച്ചാണ് വിദ്യ അംഗത്വം സ്വീകരിച്ചത്. വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ആദിവാസി മേഖലകളിൽ സാമൂഹിക പ്രവർത്തനങ്ങളും നടത്തി വരികയാണ്. എന്റെ ലക്ഷ്യം ജനങ്ങളെ സേവിക്കുക എന്നതാണ്, ഞാൻ അതിനായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. ഞാൻ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. ആയതിനാലാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം എടുത്തതെന്നും വിദ്യ വ്യക്തമാക്കി.

വര്ഷങ്ങളായി തമിഴ്നാട്, കർണ്ണാടക, കേരളം എന്നി സംസ്ഥാനങ്ങളിലെ കാടുകളിൽ വനംകൊള്ള നടത്തിവരികയായിരുന്നു വിദ്യ വിദ്യാ റാണിയുടെ പിതാവായ വീരപ്പൻ, ആനക്കൊമ്പ് മോഷണം അദ്ദേഹത്തിന്റെ പ്രാധാന വിനോദമായിരുന്നു. 2004 ഒക്ടോബർ 18 ന് പുലർച്ചെ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു.