സിപിഎം നേതാവിന്റെ മരണത്തിൽ ദുരൂഹത: കൊലപാതകമെന്ന് സംശയം

സിപിഎം നേതാവിന്റെ മരണം കൊലപാതകമെന്ന് സംശയം ഉയരുന്നു. ബിഹാറിലെ ബെഗുസരായി ജില്ലാ കമ്മിറ്റി അംഗമായ രാജീവ്‌ ചൗധരിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പ്ലാസ്റ്റിക് ചുറ്റിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടത്. തുടർന്ന് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സിപിഎം പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ രാജീവ് വീട്ടിൽ കിടന്നു ഉറങ്ങിയതാണെന്നും, എന്നാൽ പുലർച്ചെ കഴുത്തിൽ പ്ളാസ്റ്റിക് കയർ ചുറ്റിയ നിലയിൽ മൃതദേഹം കാണുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവായ നാരായണൻ ചൗധരി പറഞ്ഞു. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസിനെ സംശയിപ്പിക്കുന്നുണ്ട്. പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തുകയും ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതലായി അന്വേഷണം നടത്തി വരികയാണ്.