ക്ഷേത്രങ്ങളുടെ ചുമതല സി പി എം നെ ഏൽപ്പിക്കു, ആർ എസ് എസ് നെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റു

ക്ഷേത്രങ്ങളിലെ ആർ എസ് എസ് സ്വാധീനം ചെറുക്കണമെന്നും മതതീവ്രവാദത്തെയും വർഗീയതയെയും ഉന്മൂലനം ചെയ്യാൻ അത് അത്യന്താപേക്ഷിതണമെന്നും പശ്ചിമ ബംഗാളിലെ സിപിഎം നേതൃത്വം. ബംഗാളിലെ സിപിഎം പ്രാദേശിക കമ്മിറ്റികളിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടി ബംഗാളിൽ എടുക്കാൻ തീരുമാനിച്ചത്. മതേതര മൂല്യങ്ങളെ ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് മതവിശ്വാസസങ്ങൾ സംരക്ഷിച്ചു ഇടതുപക്ഷവും വിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും കമ്മിറ്റിയിൽ പറഞ്ഞു.

അമ്പലങ്ങൾ ആർ എസ് എസിന്റെ ഇഷ്ടത്തിന് ഇനി വിട്ടുനൽകാൻ സമ്മതിക്കില്ലെന്നും, അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ അവർ അമ്പലങ്ങൾ ഉപയോഗിക്കുന്നുവെന്നും പാർട്ടിയുടെ പ്ലീനത്തിൽ പറയുന്നു. കൂടാതെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിൽ അവർ അവരുടെ കാവിക്കൊടി ഉപയോഗിച്ചുകൊണ്ട് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുക ആണെന്നും പാർട്ടി പറഞ്ഞു. അത്തരത്തിൽ അവർക്ക് ക്ഷേത്രങ്ങൾ വിട്ടുകൊടുക്കാൻ ആവില്ലെന്നും ഇത്തരം നടപടികളെ ചെറുക്കാൻ ഇടതുപക്ഷം ക്ഷേത്രകാര്യങ്ങളിൽ ഇടപെടേണ്ടത് അത്യാവശ്യമാണെന്നും പറയുന്നു.

ദൈവ വിശ്വാസങ്ങളോടോ, ദൈവങ്ങളോടോ പാർട്ടി കൂടുതൽ അടുക്കുന്നത് മൂലം പാർട്ടിയുടെ പുരോഗമന മുഖത്തിന്‌ അത് ക്ഷീണം ചെയ്യില്ലെന്നും തങ്ങളുടെ പ്രഖ്യാപിത പ്രത്യശാസ്ത്രത്തിൽ നിന്ന് ഒരു കാരണവെച്ചാലും വ്യെതിചലിക്കലാവില്ലെന്നും പാർട്ടി വിശ്വസിക്കുന്നു. ആളുകൾ കൂടുന്ന ഇടങ്ങളിൽ പാർട്ടിയുടെ നയങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റല്ലെന്നും പാർട്ടി ചൂണ്ടികാട്ടി.