100 കോടി ഹിന്ദുക്കളെ ഒതുക്കാൻ 15 കോടി മുസ്ലിങ്ങൾ മതിയെന്ന് പറഞ്ഞ വാരിസ് പത്താൻ ഒടുവിൽ പേടിച്ചു മാപ്പുമായി രംഗത്ത്

രാജ്യത്തെ നൂറുകോടി വരുന്ന ഹിന്ദുക്കളെ ഒതുക്കാൻ 15 കോടി മുസ്ലിങ്ങൾ മാത്രം മതിയെന്ന് വിവാദ പരാമർശം നടത്തിയ വാരിസ് പത്താൻ ഒടുവിൽ ജനരോക്ഷത്തെ തുടർന്ന് മാപ്പുമായി രംഗത്ത്. താൻ ഏതേങ്കിലും സമുദായത്തിനോ ആളുകൾക്കോ വിയോജിപ്പ് ഉണ്ടാകുന്ന താരത്തിലല്ല പറഞ്ഞതെന്നും, തന്നെ ദേശ വിരുദ്ധനായി ചിത്രിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താൻ പറഞ്ഞത് ഹിന്ദു വിരുദ്ധതയല്ലെന്നും, പറഞ്ഞ വാക്കുകൾ കൊണ്ടു ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യെക്തമാക്കി. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും വാക്കുകൾ കൊണ്ടു വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പറഞ്ഞ വാക്ക് തിരിച്ചെടുക്കുന്നുവെന്നും വാരിസ് കൂട്ടിച്ചേർത്തു. വാരിസിന്റെ പ്രസംഗത്തിനെതിരെ മുസ്ലിം സമുദായത്തിൽ പെട്ടവർ തന്നെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു