കേരളം തീവ്രവാദികളുടെ ഫാക്ടറിയായി മാറുകയാണെന്നും സർക്കാർ രാജിവെച്ചു പുറത്ത് പോകണമെന്നും ബിജെപി എം.എൽ.എ

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവും എംഎൽ എയുമായ ശോഭാ കരന്ദ്ലജെ. കേരളം ഇപ്പോൾ തീവ്രവാദികളുടെ ഫാക്ടറിയായി മാറിയെന്നും സർക്കാരിനെ പിരിച്ചു വിടണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. പോലീസിന്റെ പക്കൽനിന്നും വെടിയുണ്ടകൾ കാണാതാകുന്നു, പൗരത്വ നിയമത്തിന്റെ പേരിൽ ഹൈന്ദവ സമൂഹം വേട്ടയാടപ്പെടുന്നു. കൂടാതെ കൊല്ലത്തു നിന്നും പാക് നിർമിതമായ വെടിയുണ്ടകൾ കണ്ടെടുക്കുന്നു. തുടങ്ങിയ കാര്യങ്ങൾ ബിജെപി എം എൽ എ യായ ശോഭാ കരന്ദ്ലജെ തന്റെ ട്വിറ്റെർ അകൗണ്ടിലൂടെയാണ് പങ്കുവെച്ചത്.

അഭിപ്രായം രേഖപ്പെടുത്തു