ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ അഹമ്മദാബാദിൽ നടക്കുന്ന നമസ്തേ ട്രംപ് എന്ന പരിപാടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദർശനം നമുക്ക് അഭിമാനമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡൊണാൾഡ് ട്രമ്പിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്കയും മരുമകനും കൂടെ ഉണ്ടാകും. അദ്ദേഹത്തിന്റെ സന്ദർശനം ഗുജറാത്തിലെ ആഗ്രയിലും ഡൽഹിയിലുമായാണ്.
India looks forward to welcoming @POTUS @realDonaldTrump.
It is an honour that he will be with us tomorrow, starting with the historic programme in Ahmedabad! https://t.co/fAVx9OUu1j
— Narendra Modi (@narendramodi) February 23, 2020
നരേന്ദ്രമോദിയും ട്രംപും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ ഉദാഹരണം കൂടിയാണ് ഇപ്പോളത്തെ ഈ ചരിത്ര പ്രാധാന്യമുള്ള സന്ദർശനമെന്നു അമേരിക്കയിലുള്ള ഇന്ത്യൻ സ്ഥാനപതിയായ തരണജിത്ത് സിംഗ് സന്ധു നേരെത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ചു ഗുജറാത്തിലും ഡൽഹിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി അമേരിക്കൻ സുരക്ഷാ വിഭാഗവും ഇന്ത്യയിൽ എത്തുന്നുണ്ട്. ഇരുരാജ്യങ്ങളുടെയും സുരക്ഷാ സേനകൾ സംയുക്തമായാണ് കാര്യങ്ങൾ നിയന്തിക്കുന്നത്.