പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രചോദനം നൽകുന്നെന്ന് സൽമാൻ

ഉത്തർപ്രദേശ് : സ്ലിപ്പറുകളും,ചെരിപ്പുകളും നിർമ്മിക്കുന്ന ചെറിയ കമ്പനി നടത്തുന്ന ആളാണ് സൽമാൻ. യന്ത്രങ്ങളുടെ സഹായമില്ലാതെ പരിപൂർണമായി മനുഷ്യ നിർമ്മിതമാണ് സൽമാന്റെ പ്രൊഡക്ടുകൾ. കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രയുടെ മൻകി ബാത്തിൽ സൽമാനെ കുറിച്ച് പറയുകയുണ്ടായി. സൽമാന്റെ ധൈര്യത്തേയും നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി പ്രശംസിക്കുകയും ചയ്തു. പോളിയോ ബാധിച്ച സൽമാൻ ജീവിതത്തോട് പൊറുതി നേടിയ വിജയത്തെ മോഡി പ്രശംസിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഞങ്ങൾക്ക് പ്രചോദനം നൽകുന്നുവെന്ന് സൽമാൻ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനം ഞങ്ങൾക്ക് കൂടുതൽ ഊർജവും ആവേശവും നൽകുന്നതായും സൽമാൻ.

അഭിപ്രായം രേഖപ്പെടുത്തു