ബിജെപിയുടെ ചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി

ജക്കാർത്ത : ഇന്ത്യോനേഷ്യയിൽ ബിജെപി യുടെ ചരിത്രം പഠിപ്പിക്കുന്നു. ഇന്ത്യോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയാണ് ഭാരതീയ ജനതാ പാർട്ടിയുടെ ചരിത്രം പഠനവിഷയമാക്കുന്നത്. ശാന്തനു ഗുപ്ത എഴുതിയ ഭാരതീയ ജനതാ പാര്‍ട്ടി ഭൂതം വര്‍ത്തമാനം ഭാവി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കഥ എന്ന പുസ്തകമാണ് ഇന്ത്യോനേഷ്യൻ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി തങ്ങളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ലോകത്തിലെ വലിയ പാർട്ടിയെ കുറിച്ച് രാഷ്ട്രീയ വിവരം വിദ്യാർത്ഥികൾക്ക് ആവിശ്യമാണെന്നും. രണ്ട് വലിയ തിരഞ്ഞെടുപ്പ് വിജയത്തോടെ ഇന്ത്യോനേഷ്യയിലെ അക്കാദമിക്ക് വിദഗ്ധർക്ക് പാർട്ടിയോട് താല്പര്യം ഉണ്ടായതായും പറയുന്നു. ഇന്റര്‍നാഷണല്‍ റിലേഷന്‍ വിഭാഗത്തിലെ ബിരുദ കോഴ്‌സുകള്‍ക്കായുള്ള ദക്ഷിണേഷ്യന്‍ പഠനത്തിനായുള്ള സിലബസിലാണ് ഈ പുസ്തകം ഉള്‍പ്പെടുത്തിയിരിക്കുന്നത്