അമേരിക്കൻ പ്രസിഡന്റിനെതിരെ രാജ്യമെമ്പാടും സിപിഎം പ്രതിഷേധം

ഇന്ത്യ സന്ദര്ശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡ്രോണാൾഡ്‌ ട്രംപിനെതിരെ സിപിഎം രംഗത്ത്. സാമ്രാജ്യത്വ ആധിപത്യം പുലർത്തുന്ന സന്ദർശനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കില്ല. സ്വതന്ത്ര വിദേശ നയം പിന്തുടരുന്നതിന് പകരം ഇന്ത്യ അമേരിക്കയുടെ സാമ്രാജ്യത്വ നിയമങ്ങൾക്ക് വഴങ്ങുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.

ട്രംപ് വരുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സിപിഎം ആഹ്വനം ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു