ഇസ്ലാമിക തീവ്രവാദം വെച്ച് പൊറുപ്പിക്കില്ല ഇന്ത്യയുടെ ഒപ്പം അമേരിക്കയും ഉണ്ട് : ഡൊണാൾഡ് ട്രെമ്പ്

ഇസ്ലാമിക തീവ്രവാദത്തിനെ ഉന്മൂലനം ചെയ്യാനായി ഇന്ത്യക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തീവ്രവാദത്തിന്റെ അനന്തിര ഫലങ്ങൾ ഒരുപാട് അനുഭവിച്ച രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഏതൊരു രാജ്യത്തിന്റെയും അവകാശമാണ് അവരുടെ അതിർത്തി സംരക്ഷിക്കുകയെന്നതും തീവ്രവാദികളെ പ്രതിരോധിക്കുക എന്നതും എന്ന് ഡൊനാൾഡ് ട്രംപ് പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള കൊടും തീവ്രവാദികളെ വേരോടെ പിഴുതെറിയാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സൈന്യത്തിൽ അഴിച്ചുപണികൾ നടത്തുയെന്നും സൈനിക ശക്തി വര്ധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു.