ഇന്ത്യ വികസനകുതിപ്പിലേക്കെന്നു ട്രംപ് പറഞ്ഞ കാര്യം സമ്മതിക്കില്ലെന്ന് സീതാറാം യെച്ചൂരി

അഹമ്മദാബാദ്: ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ ഡൊണാൾഡ് ട്രംപ് ഇന്ത്യ വികസന കുതിപ്പിലാണെന്നു പറഞ്ഞ കാര്യം സമ്മതിക്കില്ലെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഹമ്മദാബാദിൽ വെച്ചു നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ വെച്ചാണ് ട്രംപ് ഇന്ത്യയെ കുറിച്ചു ഇത്തരത്തിൽ വിശേഷിപ്പിച്ചത്. എന്നാൽ സീതാറാം യെച്ചൂരി അത് നിരസിക്കുകയായിരുന്നു.

ഇന്ത്യ വികസിത രാജ്യമെന്ന നിലയിൽ നിന്നും മാറി നിൽക്കുമെന്നും മോദി ഭരണം അത്തരത്തിലാണെന്നുമാണ് യെച്ചൂരി പറയുന്നത്. എന്നാൽ ട്രംപ് ഇന്ത്യയിൽ വരുന്നത് അറിഞ്ഞത് മുതൽ സിപിഎം സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിക്കാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. നമസ്തേ ട്രംപ് പരിപാടി വൻവിജയമായി തീർന്നതോടെ സിപിഎം നേതൃത്വം എന്തു പറയണമെന്ന് അറിയാതെ നിൽക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു