സ്കൂൾ ഭിത്തിയിൽ പാക് അനുകൂല മുദ്രാവാക്യങ്ങൾ

സ്കൂളിന്റെ ഭിത്തിയിൽ പാക്കിസ്ഥാനെ പിന്തുണച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങൾ കണ്ടെത്തി. കർണ്ണാടകയിലെ ബുദർസിംഗി ഗ്രാമത്തിലെ പ്രൈമറി സ്കൂളിന്റെ ഭിത്തിയിലും വാതിലിലുമായാണ് ഇത്തരത്തിൽ എഴുത്ത് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധിക്കുകയും കുറ്റകൃത്യം ചെയ്തവർക്കെതിരെ എത്രെയും വേഗം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

കന്നഡ ഭാഷയിൽ പാക് അനുകൂല മുദ്രാവാക്യം എഴുതിയത് സ്കൂളിലെ പ്രധാന അദ്ധ്യാപകന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് അദ്ദേഹം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ഇതിനു പിന്നിൽ ആരാണെന്നുള്ളത് എത്രെയും വേഗം തന്നെ പോലീസ് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.