ഡൽഹി സംഘർഷം ; ഇനി കളി മാറും അമിത്ഷാ ഉന്നതതല യോഗം ചേരുന്നു

ഡൽഹി : പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ ഡൽഹിയെ കലാപ ഭൂമിയാക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രെമ്പ് ഇന്ത്യയിലെത്തിയതിന് ശേഷമാണ് പ്രതിഷേധക്കാർ തലസ്ഥാനത്ത് ആക്രമം അഴിച്ച് വിട്ടത്. പൗരത്വ ഭേദഗതി ബിൽ അന്തർദേശീയ തലത്തിൽ ചർച്ചയാക്കാൻ വേണ്ടിയും നരേന്ദ്രമോദിയെ താഴ്ത്തിക്കെട്ടാൻ വേണ്ടിയുമാണ് ട്രെമ്പിന്റെ സന്ദർശന വേളയിൽ തന്നെ അക്രമം അഴിച്ചുവിട്ടിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ഡൽഹിയിൽ പ്രതിഷേധക്കാരായ അക്രമികൾ പൊലീസിന് നേരെ വെടി ഉതിർത്തു. പോലീസിനെതിരെ വെടി ഉതിർത്ത സംഭവ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് ആക്രമണത്തിനിടെ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും അഞ്ചോളം പേര് കൊല്ലപ്പെടുകയും ചെയ്തു. ഇതിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്.

ക്രമസമാധാനനില തകരാറിലായതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. ദൽഹി മുഖ്യമന്ത്രി കേജരിവാൾ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു