മോദിയും ട്രംപും ലോകജനതയ്ക്ക് മുൻപിൽ ഒറ്റപെട്ടവരാണെന്നു പിണറായി വിജയൻ

ലോകജനതയ്ക്ക് മുന്നിൽ ഒറ്റപ്പെട്ട രണ്ട് വ്യെക്തിത്വങ്ങളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ ട്രംപിന്റെ ഇന്ത്യ സന്ദർശനം ഇന്ത്യയിൽ കരിദിനമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിനു മുന്നിൽ തലയുയർത്തി നിന്ന ഇന്ത്യ ഇപ്പോൾ അമേരിക്കയുടെ മുന്നിൽ തലതാഴ്ത്തി നിൽക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കേരളത്തിൽ ഒരുകാരണ വശാലും നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.