ഒബാമയും ക്ലിന്റണും കാണാത്ത ഇന്ത്യയാണ് ട്രെമ്പ് കാണുന്നതെന്ന് മുകേഷ് അമ്പാനി

ന്യുഡൽഹി : മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ക്ലിന്റണും ഒബാമയും കണ്ട ഇന്ത്യയല്ല ഇപ്പോൾ ട്രെമ്പ് കാണുന്നതെന്ന് റിലയൻസ് ചെയർമാനും ഡയറക്ടറുമായ മുകേഷ് അംബാനി. മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച ചാറ്റ് ഷോയിലാണ് മുകേഷ് അംബാനിയുടെ പ്രസ്താവന. മൈക്രോസോഫ്റ്റ് സിഇഒ സത്യ നെഥല്ലോയാണ് ചാറ്റ് ഷോ നടത്തിയത്.

2020 ലെ ഇന്ത്യ ഒരുപാട് മാറിക്കഴിഞ്ഞു അമേരിക്കൻ മുൻ പ്രസിഡന്റുമാർ കണ്ട ഇന്ത്യ അല്ല ഇപ്പോൾ ട്രെമ്പിനെ സ്വാഗതം ചെയ്തിരിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യക്കാർ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഇന്ത്യയിലെ മൊബൈൽ നെറ്റ് വർക്ക് ലോക രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി

അഭിപ്രായം രേഖപ്പെടുത്തു