ഡൽഹിയിലെ അക്രമികളെ അടിച്ചൊതുക്കാൻ സൈന്യം ഇറങ്ങി

പൗരത്വ നിയമത്തെ അനുകൂലിച്ചു നടന്ന റാലിക്ക് നേരെ ആക്രമണം നടത്തുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും തീവെച്ചു നശിപ്പിക്കുകയും മറ്റും ചെയ്ത സംഭവത്തിലെ അക്രമികളെ നേരിടാനായി ഡൽഹിയിൽ സൈന്യം ഇറങ്ങി. 35 കമ്പനി സൈന്യത്തെയാണ് ഇതിനായി ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്.

രണ്ടു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന അക്രമണങ്ങൾ ഡൽഹി പോലീസിനും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ആയതുകൊണ്ടാണ് സൈന്യത്തെ ഇറക്കാൻ തീരുമാനം എടുത്തത്. ഡൽഹിയിലെ കലാപങ്ങളിൽ ഇതുവരെ ഏഴോളം പേര് കൊല്ലപ്പെട്ടു.