ഡൽഹിയിൽ മുസ്ലിംപള്ളി തകർത്തെന്നു പ്രചരിപ്പിക്കുന്ന വാർത്ത വ്യാജം

ഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കലാപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേർ പരിക്കേറ്റു ചികിത്സയിലാണ്. എന്നാൽ അശോക് വിഹാറിൽ മുസ്ലിം പള്ളി തകർത്തെന്നു പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്നും, ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

രണ്ട് ദിവസമായി രാജ്യ തലസ്ഥാനത്തു ക്രമസമാധാനം തകർന്ന നിലയിലാണ്. നിരവധി വാഹനങ്ങളും കടകളും വീടുകളും അക്രമികൾ അഗ്നിക്കിരയാക്കി. സ്ഥലത്ത് കേന്ദ്രസർക്കാർ 35 കമ്പനി സൈന്യത്തെ വിന്യസിച്ചു. അക്രമം നടത്തുന്നവരെ കണ്ടാൽ വെടിവെയ്ക്കാനും നിർദ്ദേശമുണ്ട്.