ഡൽഹിയിൽ ആക്രമണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കൂ: ഹൈക്കോടതിയുടെ നോട്ടീസ്

ഡൽഹി: പൗരത്വ നിയമത്തെ അനുകൂലിച്ചു ഡൽഹിയിൽ നടന്ന റാലിയ്ക്ക് നേരെ ഒരു വിഭാഗം ആളുകൾ നടത്തിയ ആക്രമണം കലാപത്തിലേക്ക് നയിച്ച സംഭവത്തിൽ നടപടിഎടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടു സുപ്രീംകോടതി ഡൽഹി പോലീസ് കമ്മീഷണർക്ക് നോട്ടീസ് അയച്ചു. സംഭവത്തിൽ കോടതിയുടെ ഉത്തരവിനായി കാത്തിരിക്കണ്ടെന്നും അക്രമികൾക്കെതിരെ എത്രെയും വേഗം നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടു.

നിലവിലെ സ്ഥിതികൾ പരിശോധിച്ച ശേഷം കോടതിയിൽ നോട്ടീസ് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവം വളരെയധികം നിർഭാഗ്യകരമാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി കലാപം സംബന്ധിച്ച സംഭവങ്ങൾ ഹൈക്കോടതിയിൽ കേൾക്കട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹിയിലെ സംഭവവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതി ഗതികൾ വളരെയധികം വിഷമകരമാണെന്നും സൈന്യം ഇടപെടണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ആവശ്യപെട്ടിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു