ഡൽഹിയിൽ മുസ്ലിം പള്ളി പൊളിച്ചെന്നു വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നോട്ടീസ് നൽകി

ഡൽഹി: ദേശവിരുദ്ധമായ രീതിയിലുള്ള വാർത്തകൾ നൽകിയ മാധ്യമങ്ങൾക്ക് നോട്ടീസയച്ചു കേന്ദ്രസർക്കാർ. ഡൽഹിയിൽ മുസ്ലിംപള്ളി കലാപത്തിന്റെ മറവിൽ പൊളിച്ചെന്ന രീതിയിലുള്ള വാർത്തകൾ ഇന്നലെ ചില മലയാള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ജനങ്ങളിൽ പ്രകോപനമുണ്ടാക്കുന്ന ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് മുഖ്യധാരാ മാധ്യമങ്ങൾക്ക് കേന്ദ്രം നോട്ടീസ് അയച്ചു. ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചവരുടെ ചാനലിന്റെ ലൈസൻസ് പോലും റദ്ദായേക്കാമെന്നും പറയുന്നു. ഇത്തരത്തിൽ വ്യാജവാർത്തകൾ ജനങ്ങളിലേക്ക് പ്രചരിപ്പിച്ചാൽ അത് സമൂഹത്തിൽ വർഗീയ സംഘർഷങ്ങൾക്ക് വ്യാപ്തി കൂട്ടുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. സംഘർഷ സ്ഥലങ്ങളിൽ നിന്നും വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ പോലും ഇല്ലാതെയാണ് ഇത്തരത്തിൽ വാർത്തകൾ പടച്ചു വിടുന്നത്. കേബിൾ ടെലിവിഷൻ നെറ്റ്വർക്ക്‌ റെഗുലേഷൻ ആക്ട് പ്രകാരം ഇത്തരം വ്യാജ വാർത്ത പ്രചരിപ്പിച്ച ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.