ഹിന്ദുക്കളെ തീവ്രവാദിയെന്ന് വിളിച്ചു പോസ്റ്റിട്ട ഹുസൈൻ ഹൈദ്രിയുടെ ട്വിറ്റർ അകൗണ്ട് ആണ്പിള്ളേര് പൂട്ടിച്ചു

ഡൽഹി: ഹൈന്ദവവരെ തീവ്രവാദികളെന്നു പരാമർശിച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ട ബോളിവുഡ് ഗാനരചയിതാവായ ഹുസൈൻ ഹൈദ്രിയുടെ ട്വിറ്റർ അകൗണ്ട് ഇപ്പോൾ കാണ്മാനില്ല. ഹാക്ക് ചെയ്തതാകുമെന്നാണ് കരുതുന്നത്. ഹിന്ദു തീവ്രവാദി ഹിന്ദു തീവ്രവാദിയെന്ന് നിരവധി തവണ ആവർത്തിച്ചു അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രധിഷേധം ഉയർന്നു വന്നിരുന്നു. ഇത്തരത്തിലുള്ള ട്വീറ്റിനെതിരെ ഇദ്ദേഹത്തിന്റെ കരൺ ജോഹർ എന്ന സിമിമ ബഹിഷ്കരിക്കുമെന്നു ചൂണ്ടികാട്ടിയുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നു.

ഇതിനു മുൻപ് ഡൽഹി ജെ എൻ യുവിൽ സംഘർഷം നടന്നപ്പോൾ സംസ്ഥാനം സ്പോൺസർ ചെയ്ത ഹിന്ദു ഭീകരതയെന്നും ഹിന്ദു സ്പോൺസർ ചെയ്ത സംസ്ഥാന ഭീകരതയെന്നും ഇയാൾ പരാമർശം നടത്തിയിരുന്നു. ഇത്തരത്തിൽ ഹുസൈൻ ഹൈദ്രി അടുത്തിടയായി പലതരത്തിൽ ഹൈന്ദവരെ പരാമർശിച്ചു കൊണ്ട് രംഗത്തെത്തുകയുണ്ടായിട്ടുണ്ട്. നിരന്തരമായി ഹൈന്ദവ നിന്ദ നടത്തുന്ന ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യം ഉയർന്നു വരികയാണ്.