ഡൽഹിയിൽ കലാപകാരികൾ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കൊന്നു ഓടയിൽ തള്ളി

ഡൽഹി: ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെയെന്ന പേരിൽ നടത്തുന്ന പ്രക്ഷോപത്തിന്റെ മറവിൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ കലാപകാരികൾ കൊന്നു ഓടയിൽ തള്ളി. ഐബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായി സേവനം അനുഷ്ടിച്ചു വരികയായിരുന്ന അങ്കിത് ശർമ്മ (26) യെയാണ് അക്രമികൾ മൃഗീയമായി കൊന്നുതള്ളിയത്. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി വരികയാണ്.

സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച ശേഷമേ കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളു. ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ഇരുപതോളമായി. തലസ്ഥാനത്തു കനത്ത പോലീസ് സന്നാഹവും കൂടാതെ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങൾക്കായി ഇരു സമുദായത്തിൽ പെട്ട ആളുകളുമായി അധികൃതർ ചർച്ച നടത്തി വരികയാണ്.

അഭിപ്രായം രേഖപ്പെടുത്തു